ചെന്നൈ: ടിവികെ നിയമസഭാകക്ഷി നേതാവായി വിജയ്യെ തെരഞ്ഞെടുത്തു. 108 എംഎൽഎമാരുള്ള ടിവികെയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ ഇനി 10 പേരുടെ പിന്തുണയാണ് വേണ്ടത്. അതിനിടെ കോൺഗ്രസിന്റെ പിന്തുണതേടി കെ.സി.വേണുഗോപാലിന് ടിവികെ കത്ത് നൽകി.
സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും ഈയാഴ്ച തന്നെ വിജയ് ഗവർണറെ കാണുമെന്നും ടിവികെ വ്യക്തമാക്കി. മാറ്റത്തിനായുള്ള ജനവിധിയാണിത്. 24 മണിക്കൂറും ജനങ്ങൾക്കൊപ്പം നിൽക്കണമെന്നാണ് വിജയ്യുടെ ഉപദേശമെന്നും നിയുക്ത എംഎൽഎ ജഗന്നാഥ് മിശ്ര പറഞ്ഞു.
നിയുക്ത എംഎൽഎമാരോട് ചെന്നൈയിൽ തുടരാൻ ടിവികെ നിർദേശം നല്കി. എംഎൽഎമാരുമായി വിജയ് കൂടിക്കാഴ്ച നടത്തുകയാണ്. അതിനിടെ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.